? ANTARCTICA CRICKET LEAGUE SEASON 1 ?
?03/03/2024 രാവിലെ കൃത്യം 7.45ന് മത്സരം ആരംഭിക്കേണ്ടതാണ്..
ആദ്യ മത്സരം കളിക്കേണ്ട ടീമുകൾ രാവിലെ 7.30 ന് തന്നേയ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുകയും 7.40നുള്ളിൽ ടോസ് ചെയ്യേണ്ടതുമാണ്..
?ടോസ് ലഭിക്കുന്ന ടീം അപ്പോൾ തന്നെ അവരുടെ ഡിസിഷൻ പറഞ്ഞ് പ്ലെയിംഗ് 11 തരേണ്ടതാണ്..
?Playing 11 മാർക്ക് ചെയ്ത് പോയതിന് ശേഷം പിന്നീട് വന്ന് ഇലവനിൽ മാറ്റം വരുത്താൻ അനുവദിക്കുന്നതല്ല..
?മത്സരങ്ങൾ 6 ഓവർ വീതം ആയിരിക്കും..
?ഒരു മത്സരത്തിൽ ഒരാൾക്ക് പരമാവധി 2 ഓവർ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ..
6 ഓവർ പൂർത്തിയാക്കുന്ന ഒരു ടീം നിർബന്ധമായും മിനിമം
5 ബൗളർമാരെ ഉപയോഗിച്ചിരിക്കണം..
ഒരു മത്സരത്തിൽ 1 പ്ലയെറിനു മാത്രമേ 2 ഓവർ ചെയ്യുവാൻ സാധിക്കു...
?6 ഓവർ പൂർത്തിയാക്കാനുള്ള പരമാവധി സമയം 25 മിനിറ്റാണ്..
?മത്സരം തുടങ്ങുന്നതിന് മുമ്പ് ബാറ്റിംഗ് ടീം 4 ബോളുകൾ തെരഞ്ഞെടുക്കേണ്ടതാണ്.. ആ ബോളുകൾ പൊട്ടി പോവുകയോ നഷ്ടപ്പെട്ടു പോവുകയോ ചെയ്താൽ മാത്രമേ അമ്പയർമാരുടെ നിർദ്ദേശപ്രകാരം പുതിയ ബോൾ എടുക്കുകയൊള്ളൂ...
?കളിക്കിടയിൽ പന്ത് പൊട്ടിയാൽ ആ ഡെലിവറി ക്യാൻസൽ ചെയ്യണോ വേണ്ടയോ എന്ന് ബാറ്റർക്ക് തീരുമാനിക്കാം..
?മത്സരങ്ങൾ ഇടക്ക് വെച്ച് തടസ്സപ്പെട്ടാൽ അതിൻറെ തുടർച്ചയായിരിക്കും പിന്നീട് നടത്തപ്പെടുന്നത്..
?അമ്പയർ "Action" No Ball വിളിച്ച ബൗളർക്ക് ആ മത്സരത്തിൽ Bowl ചെയ്യാൻ സാധിക്കുന്നതല്ല..
?ലീഗ് മത്സരങ്ങളിൽ സൂപ്പർ ഓവർ ഉണ്ടായിരിക്കുന്നതല്ല..
നോക്കൗട്ട് മത്സരങ്ങളിൽ ഒരു കളിയിൽ പരമാവധി 2 സൂപ്പർ ഓവർ മാത്രമേ ഉണ്ടായിരിക്കുകയൊള്ളൂ.. അതിനുശേഷവും മത്സരം സമനിലയിൽ ആണെങ്കിൽ ടോസിലൂടെ വിജയിയെ തീരുമാനിക്കും..
?LBW ഒഴികെയുള്ള എല്ലാ പുതിയ ICC നിയമങ്ങളും പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണ്..
?കളിക്കിടയിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ ടീം ക്യാപ്റ്റന് മാത്രമേ ഗ്രൗണ്ടിൽ ഇറങ്ങി അമ്പയറിനോട് സംസാരിക്കാൻ അധികാരം ഉണ്ടായിരിക്കുകയുള്ളൂ..
?മത്സരത്തിൽ നിയമാനുസൃതമല്ലാത്ത ബാറ്റ് ഉപയോഗിക്കാൻ പാടുള്ളതല്ല..
?ഒരു ടീമിൽ മിനിമം 7 പ്ലെയേഴ്സ് എങ്കിലും ഉണ്ടെങ്കിലേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ടീമിൽ ഇല്ലാത്ത പ്ലെയേഴ്സിനെ സബ് ഫീൽഡ് ചെയ്യാൻ അനുവദിക്കുന്നതല്ല...
?ഇമ്പാക്ട് പ്ലയെർ ഉണ്ടായിരിക്കുന്നതാണ്.. ഇമ്പാക്ട് പ്ലയെറിന്റെയ് പേര് പ്ലയേഴ്‌സ് ലിസ്റ്റിനോടൊപ്പം നേരെത്തെ കമ്മിറ്റിയെ ഏൽപ്പിക്കണം..
?ലീഗിൽ power play ഉണ്ടാവില്ല..6 പ്ലയേഴ്‌സിനു മാത്രമേ സർക്കിളിലിന് പുറത്തു ഫീൽഡ് ചെയ്യാൻ സാധിക്കു.. 3 പ്ലയേഴ്‌സ് സർക്കിളിനു അകത്തായിരിക്കണം..
?ഗ്രൗണ്ടിൽ ബാക്ക് ലൈനിന്റെ പുറകിലേക്ക് ball പോയാൽ 1 run.WIDE BALL ആണെങ്കിൽ 2 RUN..(ബാറ്റിൽ touch ഉണ്ടെങ്കിൽ സ്ട്രൈക്ക് change ചെയ്യണം )
?Jersey, Lower,Shoes എന്നിവ നിർബന്ധമാണ്..
Shirt,Pant, Jeans,Half Pant തുടങ്ങിയവ ഇട്ട് കളിപ്പിക്കുന്നതല്ല..
?ഗ്രൗണ്ടിൽ യാതൊരു കാരണവശാലും ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല..
?അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും..
?മത്സരങ്ങളിൽ ഭേദഗതി വരുത്തുവാൻ കമ്മിറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും..