ക്രിക്കറ്റ് നെഞ്ചിലേറ്റിയ ഒരു പിടി പ്രാന്തന്മാർ...... ലീഗുകൾ കൊണ്ട് നിറയണം ഇവിടം...... അവസരം കൊണ്ട് ഉയരണം പുതു തലമുറ...
ചരിത്രം തിരുത്തി എഴുതുവാൻ വേണ്ടി തുവ്വൂരിലെ ക്രിക്കറ്റ് പ്രേമികളെയും സമീപ പ്രദേശങ്ങളിലെയും നൂറ്റി പത്തോളം ക്രിക്കറ്റ് താരങ്ങളെ ഏഴ് ടീമുകളിലായി അണിനിരത്തിക്കൊണ്ട് ഐപിഎൽ മാതൃകയിൽ ഒരുക്കുന്ന ക്രിക്കറ്റ് മാമാങ്കം "TPL SEASON 1️⃣" 2019 ഡിസംബർ 28, 29 തീയതികളിൽ തുവ്വൂരിൽ വെച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു അതിനാൽ ഈ സംരംഭത്തിൽ താങ്കളുടെയും താങ്കളുടെ ടീമിന്റെയും സഹകരണം പ്രതീക്ഷിക്കുന്നു.
നിയമാവലികൾ
1. *7* ടീമുകളാണ് *TPLസീസൺ 1* ൽ മത്സരിക്കുന്നത്
2.മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാണ് നടക്കുന്നത്.
3.എല്ലാ ടീമുകളും പരസ്പരം ഓരോതവണ ടൂർണമെൻറ്
ഫസ്റ്റ് റൗണ്ടിൽ മത്സരിക്കും.
4.ആദ്യ സ്ഥാനക്കാർ നേരിട്ട് ഫൈനലിലോട്ടു യോഗ്യത നേടും രണ്ടാം സ്ഥാനക്കാർ സെമി ഫൈനലിലോട്ടും നേരിട്ട് യോഗ്യത നേടും
5.മൂന്നും നാലും സ്ഥാനക്കാർ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കുന്നതായിരിക്കും വിജയിച്ചവർ സെമിയിൽ കളിക്കാൻ യോഗ്യത നേടും
6. മത്സരങ്ങൾ 2019 ഡിസംബർ 28, 29തീയതികളിൽ തുവ്വൂരിൽ വച്ചായിരിക്കും നടത്തപ്പെടുക.
7. സെമി ഹാർഡ് ടെന്നീസിൽ ആയിരിക്കും മത്സരങ്ങൾ.
8.മത്സരങ്ങൾ 5 ഓവർ വീതമായിരിക്കും.
9.സാഹജര്യങ്ങൾക് അനുസരിച്ച് ഓവറിൽ മാറ്റംവരുത്താൻ കമ്മിറ്റിക്ക് പൂർണമായി അധികാരമുണ്ടായിരിക്കും.
10. 11 പേരായിരിക്കും ഒരു ടീമിൽ.
11.5 ബൗളേഴ്‌സിനെ നിർബന്ധമായും യൂസ് ചെയ്തിരിക്കണം.
12.മത്സരങ്ങളിൽ പവർപ്ലേ ഉണ്ടായിരിക്കുന്നതല്ല
13.എൽബിഡബ്ല്യു അല്ലാത്ത ക്രിക്കറ്റിലെ എല്ലാ നിയമങ്ങളും ഉണ്ടായിരിക്കുന്നതാണ്.
14.പ്ലെയേഴ്സ് നിർബന്ധമായും ഷൂസ്, ട്രാക്ക് സ്യൂട്ട്, ജേഴ്‌സി, എന്നിവ ധരിച്ച് മാത്രമേ ഗ്രൗണ്ടിൽ പ്രവേശിക്കാൻ പാടുള്ളൂ...
15.അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല അമ്പയറോടോ അല്ലെങ്കിൽ എതിർടീം അംഗങ്ങളോഡോ മോശമായി പെരുമാറിയാൽ ടൂർണമെൻറ് നിന്നും വിലക്കുന്നതാണ്.
16.ടൂർണമെൻറ് ഏതൊരു നിയമവും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റംവരുത്താൻ കമ്മറ്റിക്ക് പൂർണമായി ഉള്ള അധികാരമുണ്ടായിരിക്കുന്നതാണ്.
17.ഫീൽഡിങ് ടീമിന് അനുവദിച്ചുതരുന്ന സമയത്തിനുള്ളിൽ തന്നെ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്
അല്ലാത്തപക്ഷം പെനാൽറ്റി റൺസ് അനുവദിക്കുന്നതാണ്.
18-ഫിക്സ്ചർ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുന്നത്.
19.ഒരു മത്സരത്തിലെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചാൽ അടുത്ത മത്സരത്തിനുള്ള ടോസ് ഇടുന്നതാണ് ഒരു മത്സരം കഴിഞ്ഞ ഉടൻതന്നെ അടുത്ത മത്സരത്തിനുള്ള ടീമുകൾ ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ്.
20.മത്സരങ്ങൾ കൃത്യം 6. 30ന് തന്നെ ആരംഭിക്കുന്നതാണ്.
21.എല്ലാ മത്സരത്തിലും ടോസിന്റെ മുമ്പ് തന്നെ ടീം ലിസ്റ്റ് മാച്ച് ഒഫീഷ്യൽസിനെ ഏൽപ്പിക്കേണ്ടതാണ്.
22.മത്സരങ്ങൾ ടൈ ആയാൽ സെക്കൻഡ് റൗണ്ട് മത്സരങ്ങളിൽ മാത്രമേ സൂപ്പർ ഓവർ ഉണ്ടായിരിക്കു ..
23.പോയിന്റിന്റെയും റൺ റേറ്റ് ന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്രൂപ്പ് വിജയികളെ നിർണയിക്കുന്നത്.
24.ടൂര്ണമെന്റിനെ കുറിച്ചുള്ള പരാതികൾ ടീം ഓണർക് കമ്മിറ്റിയിൽ അറിയിക്കാവുന്നതാണ് ...
25.ഒരു ഓവറിൽ 2 തവണ ഏറിനു No ball വിളിച്ചാൽ പിന്നീട് ആ മത്സരത്തിൽ bowl ചെയ്യാനും തൊട്ടടുത്ത മത്സരത്തിലും bowl ചെയ്യാനും അനുവദിക്കുന്നതല്ല (umpires decision )
26.തന്റെ ടീമിന്റെ അച്ചടക്കം ടീം ഓണേഴ്സിന്റെയും ക്യാപ്റ്റന്റെയും ഉത്തരവാദിത്തമാണ്...
ടൂർണമെന്റിന്റെ സുഗമമായിട്ടുള്ള നടത്തിപ്പിനു ഭംഗം വരുന്ന ഒരു പ്രവർത്തിയും ഒരു ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല ...
27.മത്സരങ്ങൾ സമയബന്ധിതമായി തീർക്കാനുള്ളത്കൊണ്ട് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു...
28. ടൂർണമെന്റ് സ്കോറിങ് മുഴുവനും cricheros app വഴി ആയിരിക്കും
29. ഏതെങ്കിലും ഐക്കൺ player ക്ക് കളിക്കാൻ സാധിക്കാതെ വരുകയാണേൽ 2 ദിവസം മുന്പേ എങ്കിലും പകരം വരുന്ന പ്ലെയറുടെ details കമ്മിറ്റിക്ക് നൽകേണ്ടതാണ്
30.ഏതെങ്കിലും സാഹചര്യത്തിൽ മത്സരങ്ങൾ ഒത്തുകളി ആണെന്ന് കമ്മിറ്റിക് തോന്നി കഴിഞ്ഞാൽ ടീമുകളെ ടൂർണമെന്റിൽ നിന്നും പുറത്താക്കുന്നതാണ് (without warning)അല്ലാത്ത പക്ഷം വലിയ തുക പെനാൽറ്റി കെട്ടി വെക്കേണ്ടി വരും
- 31- ഏതെങ്കിലും team മത്സരങ്ങൾ മുഴുവനും കളിക്കാതെ ടൂർണമെന്റിൽ നിന്നും പിന്മാറുകയാണെങ്കിൽ ആ ടീമിന്റെ മുഴുവൻ മത്സരങ്ങളും ടൂർണമെന്റ് ഇൽ നിന്നും ഒഴിവാക്കുന്നതാണ് കൂടാതെ ആ ടീമിന് എതിരെ നിയമ നടപടി ഉണ്ടായിരിക്കുന്നതാണ്