ഇൻട്രാ ലീഗ് സീസൺ 2 എഡിഷൻ 5
നിയമാവലികൾ
1. 12 ഓവർ മത്സരം ആണ്
2.(a) 3 ഓവര്‍ പവർപ്ലേ
(b) പവർപ്ലേയിൽ 2 കളിക്കാർ മാത്രം സർക്കിളിന് പുറത്ത്
(c) 3 ഓവര്‍ കഴിഞ്ഞാല്‍ കുറഞ്ഞത് 4 ഫീൽഡേഴ്സ് എങ്കിലും സർക്കിളിന് അകത്ത് ഉണ്ടായിരിക്കേണ്ടതാണ്.
(d) ഇത് പാലിക്കാതെ ബൗൾ ചെയ്താല്‍ നോബോൾ വിളിക്കാം, ഫ്രീ ഹിറ്റ് ഉണ്ടാകും
3. (a) വൈഡ്, നോബോൾ & ഫ്രീ ഹിറ്റ് , ബൈ, ലെഗ് ബൈ, ഓവർത്രോ, മങ്കാടിങ് ഉണ്ടായിരിക്കുന്നതാണ്
(b) ഐസിസി പുതിയ നിയമങ്ങള്‍ പ്രകാരം ആണ് മത്സരങ്ങള്‍ നടക്കുക
(d) കളി തുടങ്ങി 45 മിനിട്ടില്‍ ഇന്നിങ്സ് അവസാനിക്കണം.. 5 മിനിട്ട് ഇന്നിങ്സ് ബ്രേക്ക്...
(e) 45 മിനിട്ട് കഴിഞ്ഞ് ചെയ്യുന്ന ആദ്യ ഓവറില്‍ സർക്കിളിന് പുറത്ത് 4 ഫീൽഡേഴ്സിന് മാത്രവും , രണ്ടാമത്തെ ഓവറില്‍ 3 ഫീൽഡേഴ്സിന് മാത്രവും
മൂന്നാമത്തെ ഓവറില്‍ 2 ഫീൽഡേഴ്സിന് മാത്രവുമേ അനുവാദം ഉള്ളൂ..
4. സമയ ക്രമം
(A) രാവിലെ 6.25 ഇരു ടീമിലെയും കളിക്കാർ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം
(B) 6.30 ന് ടോസ് - ക്യാപ്റ്റനില്ലെങ്കിൽ ഏതെങ്കിലും ഒരു പ്ളയർ ടോസിനായി തയ്യാറാകണം.
(C) ടോസ് ലഭിച്ചാൽ ഉടൻ ബാറ്റിങ്ങ്/ബൗളിങ്ങ് തീരുമാനം പറയണം
(D) 6.40 ന് ആദ്യ ബോൾ
(E) 6.40 മുതൽ 6.45 വരെ വൈകിയെത്തുന്ന ടീമിന് ബാറ്റിങ്ങിൽ ഒരു ഓവർ കുറക്കും
(F) 6.45 ന് ശേഷം വൈകിയെത്തുന്ന ടീമിന് ബാറ്റിങ്ങിൽ രണ്ട് ഓവർ കുറക്കും
(G) 6.51 ന് വാക്ക് ഓവർ
5. Maximum 2 സബ് ഫീൽഡേർസിനെ അനുവദിക്കും (എതിർ ടീം മെമ്പർ ഉൾപ്പടെയുള്ള ക്രേസി ക്രിക്സ് ടീം അംഗങ്ങളെ സബ് ആയി ഇറക്കാം)
6. നാല് ഓവറിന് ശേഷം വരുന്ന പ്ളയേർസിന് ബാറ്റിങ്ങ് /ബൗളിങ്ങ് ചെയ്യാനാവില്ല. ഫീൽഡിങ്ങിന് ഇറക്കാം
7.Minimum 7 ബൗളർമാർ ഒരു ഇന്നിങ്സിൽ ബൗൾ ചെയ്യണം
8.ബോണസ് പോയന്റ് ഉണ്ടാകില്ല.പോയന്റ് തുല്യമായാൽ റൺ റേറ്റ് പരിഗണിക്കും
9.ഓരോ ടീമിലും 3 വീതം Special Impact Players(SIP) ഉണ്ടാകും
*ഓപണിങ്ങ് മുതൽ ഒരു SIP പ്ളയർ ബാറ്റിങ്ങിനിറങ്ങണം.
*ഒരു SIP പ്ളയർ ഔട്ടായാൽ അടുത്ത SIP പ്ളയർ എന്ന രീതിയിൽ ടീമിലുള്ള മുഴുവർ SIP പ്ളയേർസും ബാറ്റിങ്ങിനിറങ്ങണം
* SIP പ്ളയേർസിന്റെ ലിസ്റ്റ് ടീം ക്യാപ്റ്റൻമാർക്ക് കൈമാറിയിട്ടുള്ളതാണ്.
10.ടൂർണമെന്റ് നടത്തിപ്പിനായി ഓരോ ടീമുകളിൽ നിന്നും 600 രൂപ വീതം അതാത് ടീം ക്യാപ്റ്റൻമാർ പിരിച്ച് നൽകേണ്ടതാണ്.
11.ടൂർണമെന്റ് വിജയികളാകുന്ന ടീമിന് 1000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.
12.
(a)ലാസ്റ്റ് മാന് ബാറ്റിങ് ഉണ്ടാകും, പക്ഷെ രണ്ടു ഭാഗത്തും റണ്ണർ ഉണ്ടാവണം...
(c) മത്സരം തുടങ്ങേണ്ട സമയത്ത് ഒരു ടീമില്‍ 7 കളിക്കാർ ഉണ്ടെങ്കില്‍ മാത്രമേ കളിക്കാന്‍ അനുവാദം ഉള്ളൂ അല്ലാത്ത പക്ഷം എതിർ ടീമിന് വാക്കോവർ നൽകി 2 പോയിന്റ് നൽകും ,നിശ്ചയിച്ച സമയത്ത് 2 ടീമിലും 7 പേർ ഇല്ലെങ്കിൽ മത്സരം ഉപേക്ഷിക്കുന്നതാണ്.ഇരു ടീമിനും പോയന്റുണ്ടാവില്ല
(d) സൂപ്പര്‍ സബ്ബ് ആരാണെന്നും ആർക്ക് പകരം ആണ് ഇറക്കുന്നത് എന്നും മത്സരത്തിന് മുമ്പ് അമ്പയറെ അറിയിക്കേണ്ടതാണ്
(e) സൂപ്പര്‍ സബ്ബ് ആയി ഇറങ്ങുന്ന കളിക്കാർക്ക് ഒരാൾക്ക് ബാറ്റിങ്ങ് മാത്രമായും മറ്റയാൾക്ക് ബൗളിങ്ങ് മാത്രമായും അനുവദനീയമാണ്..
13. (A) ഒരു കളി ജയിച്ചാൽ 2 പോയിന്റ്...
(B) ടൈ ആയാൽ ഇരു ടീമുകളും ഓരോ പോയിന്റ്
14.സൂപ്പർ സബ് ബൗളിംഗ് ചെയ്യുന്നതിന് മുൻപേ ഒരു ഓവർ എങ്കിലും ഫീൽഡിങ് ചെയ്യണം. ഇന്നിങ്സിലെ ആദ്യ ഓവർ ഒരു കാരണവശാലും സൂപ്പർ സബ് ബൗൾ ചെയ്യാൻ പാടില്ല. ബാറ്റിംഗ് ആണ് ഇറങ്ങുന്നതെങ്കിൽ ഏത് പൊസിഷനിലും ഇറങ്ങാവുന്നതാണ്.
ഒരു ദിവസമുള്ള കളിയിൽ 12 പ്ലയെർസ് മാത്രമേ കളിക്കാൻ അവസരമുണ്ടാവുള്ളു. ഫീൽഡിങ് ചെയ്യാൻ അതിൽ നിന്നും ആർക്കുവേണമെങ്കിലും അമ്പയറുടെ അനുവാദതോടുകൂടി ഇറങ്ങാവുന്നതാണ്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അനുവദിക്കുന്നത് അമ്പയർ ആണ്. ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാൻമാർ ആയിരിക്കും ആ സമയങ്ങളിൽ ക്യാപ്റ്റൻ ആയി കണക്കാക്കപ്പെടുന്നത്. ഫീൽഡിങ് ഏരിയയുടെ പുറത്തുനിൽക്കുന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള കളിക്കാർക്ക് ഈ തീരുമാനത്തിന് വിശദീകരണം നൽകേണ്ട ആവശ്യം ഇല്ല.
15.കളി തുടങ്ങിയ ശേഷം പരിക്ക് പറ്റുകയാണെങ്കിൽ ബൈ-റണ്ണർ അനുവദിക്കാൻ അമ്പയർക്ക് തീരുമാനം എടുക്കാവുന്നതാണ്.
16.കളിയിൽ ഒരു ബൗൺസർ മാത്രമാണ് അനുവദിക്കുന്നത്. തലക്കുമുകളിൽ ബൗൾ ചെയ്താൽ വാർണിങ് ഉണ്ടായിരിക്കില്ല. ആദ്യം വൈഡ് വിളിക്കുകയും ആ ബൗൾ ഫസ്റ്റ് ബൗൺസർ ആയി കണക്കാക്കപ്പെടുകയും ചെയ്യും. പിന്നീട് എറിയുന്ന ബൗൺസർ ബൗളുകൾ നോ ബോൾ ആയി കണക്കാക്കപെടുന്നതായിരിക്കും. അത് വൈഡ് ലൈനിൽ ആണെങ്കിൽ പോലും.
17.ബൗളർ റൺ അപ്പ് എടുത്താൽ ഫീൽഡിങ് ടീമിൽ ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ, ആദ്യ രണ്ടു പന്തുകൾ നോ ബോൾ ആയും, പിന്നീട് എറിയുന്ന പന്ത് നോ ബോൾ കൂടാതെ എതിർ ടീമിന് 5 റൺ പെനാൽറ്റി അനുവദിക്കുകയും ചെയ്യും.
18. അപ്പെക്സ് ഹാർഡ് വിൻഡ് ബോളിൽ ആണ് മത്സരം നടക്കുന്നത്
19. (a)മഴയോ മറ്റു സാങ്കേതിക കാരണങ്ങളാലോ കളി നിര്‍ത്തി വെക്കാന്‍ നിർബന്ധിതരായാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതാണ്..
(b) വീണ്ടും ടോസ് ചെയ്തു പുതിയ കളിയാണ് നടത്തുക
(c) അടുത്ത ദിവസവും മഴയോ മറ്റു സാങ്കേതിക കാരണങ്ങളാലോ കളി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് എങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് നൽകുന്നതാണ്
20. ടൂർണ്ണമെന്റ് തുടങ്ങിയ ശേഷം ടീമില്‍ മാറ്റം വരുത്താന്‍ പാടില്ല.
21. അമ്പയറുടെ കൈവശം ഫുട്ബാളിലെ പോലെ മഞ്ഞ കാർഡ് ഉണ്ടാകും.. രണ്ടു മഞ്ഞ കാർഡ് കിട്ടിയ കളിക്കാരൻ അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടാവില്ല
22. ബോൾ കാണാതാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ പകരം നൽകുന്ന ബോൾ അമ്പയറുടെ തീരുമാനം അനുസരിച്ച് ആയിരിക്കും...
23. ശ്രീലങ്കന്‍ / ഫൈബര്‍ ബാറ്റ് ഉപയോഗിക്കാൻ പാടില്ല..
24. ക്രിക്ക് ഹീറോസിൽ ആണ് കളിയുടെ സ്കോറിങ്ങും നെറ്റ് റൺ റേറ്റും കണക്കു കൂട്ടുന്നത്.. മാൻ ഓഫ് ദ മാച്ച് തീരുമാനം അമ്പയറുടെതായിരിക്കും...
25. നിയമാവലിയിൽ മാറ്റങ്ങള്‍ വരുത്താന്‍ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്..
26. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും..