സൂപ്പർ സബ് ബൗളിംഗ് ചെയ്യുന്നതിന് മുൻപേ ഒരു ഓവർ എങ്കിലും ഫീൽഡിങ് ചെയ്യണം. ഇന്നിങ്സിലെ ആദ്യ ഓവർ ഒരു കാരണവശാലും സൂപ്പർ സബ് ബൗൾ ചെയ്യാൻ പാടില്ല. ബാറ്റിംഗ് ആണ് ഇറങ്ങുന്നതെങ്കിൽ ഏത് പൊസിഷനിലും ഇറങ്ങാവുന്നതാണ്.
ഒരു ദിവസമുള്ള കളിയിൽ 15 പ്ലയെർസ് മാത്രമേ കളിക്കാൻ അവസരമുണ്ടാവുള്ളു. ഫീൽഡിങ് ചെയ്യാൻ അതിൽ നിന്നും ആർക്കുവേണമെങ്കിലും അമ്പയറുടെ അനുവാദതോടുകൂടി ഇറങ്ങാവുന്നതാണ്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അനുവദിക്കുന്നത് അമ്പയർ ആണ്. ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാൻമാർ ആയിരിക്കും ആ സമയങ്ങളിൽ ക്യാപ്റ്റൻ ആയി കണക്കാക്കപ്പെടുന്നത്. ഫീൽഡിങ് ഏരിയയുടെ പുറത്തുനിൽക്കുന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള കളിക്കാർക്ക് ഈ തീരുമാനത്തിന് വിശദീകരണം നൽകേണ്ട ആവശ്യം ഇല്ല.
കളി തുടങ്ങിയ ശേഷം പരിക്ക് പറ്റുകയാണെങ്കിൽ ബൈ-റണ്ണർ അനുവദിക്കാൻ അമ്പയർക്ക് തീരുമാനം എടുക്കാവുന്നതാണ്.
കളിയിൽ ഒരു ബൗൺസർ മാത്രമാണ് അനുവദിക്കുന്നത്. തലക്കുമുകളിൽ ബൗൾ ചെയ്താൽ വാർണിങ് ഉണ്ടായിരിക്കില്ല. ആദ്യം വൈഡ് വിളിക്കുകയും ആ ബൗൾ ഫസ്റ്റ് ബൗൺസർ ആയി കണക്കാക്കപ്പെടുകയും ചെയ്യും. പിന്നീട് എറിയുന്ന ബൗൺസർ ബൗളുകൾ നോ ബോൾ ആയി കണക്കാക്കപെടുന്നതായിരിക്കും. അത് വൈഡ് ലൈനിൽ ആണെങ്കിൽ പോലും.
ബൗളർ റൺ അപ്പ് എടുത്താൽ ഫീൽഡിങ് ടീമിൽ ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ, ആദ്യ രണ്ടു പന്തുകൾ നോ ബോൾ ആയും, പിന്നീട് എറിയുന്ന പന്ത് നോ ബോൾ കൂടാതെ എതിർ ടീമിന് 5 റൺ പെനാൽറ്റി അനുവദിക്കുകയും ചെയ്യും.