മൺസൂൺ ലീഗ് ചുങ്കം - സീസൺ 1
*നിയമാവലി*
1) ലീഗ് കളിക്കുന്ന പ്ലയെർസ് എല്ലാവരും നിലവിൽ ചുങ്കത്ത് സ്ഥിരമായി കളിക്കാൻ വരുന്നവരാവണം
2) ഒരു ടീമിൽ 10 പ്ലേയേഴ്സ് ആണ് അലോട്ട് ചെയ്തിരിക്കുന്നത് , വരാതിരിക്കുന്ന പ്ലയെർക്കു സബ്സ്റ്റിട്യൂട് ഫീൽഡിങ് അനുവദനീയമല്ല. കളിക്കിടെ ഏതെങ്കിലും പ്ലയെർക്കു പരിക്ക് പറ്റിയാൽ സബ്സ്റ്റിട്യൂട് ഫീൽഡിങ് അനുവദനീയമാണ്
3) കളികൾ 7 ഓവർ വീതം ആയിരിക്കും, പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ ഓവർ കുറക്കാൻ കമ്മിറ്റിക്ക് അധികാരം ഉണ്ട്
4) ഒരു ബൗളെർക്കു മാക്സിമം 2 ഓവർ മാത്രമേ എറിയാൻ സാധിക്കു .. ആറ് ബൗളർമാരെ ഒരു ടീം ഉപയോഗിക്കുകയും വേണം ..
5) ബാക്കിലെ മതിലിൽ ഇടിച്ചാൽ ഒരു റൺ ഡിക്ലയർ ആയിരിക്കും ... സ്ട്രൈക്ക് ചേഞ്ചിങ് ബാറ്റ്‌സ്മാന്മാരിൽ നിക്ഷിപ്തമാണ് ... മതിൽ ഇടിച്ചു വരുന്ന ബോളിൽ റൺ ഔട്ട് ഉണ്ടാകുന്നതല്ല
6) അമ്പയർ മാരുടെ തീരുമാനം അന്തിമമായിരിക്കും
7) ക്യാച്ച് ഔട്ടിൽ സ്ട്രൈക്ക് ചേഞ്ച് അനുവദനീയമല്ല
8) ലെഗ് ബൈ , ബൈ , വൈഡ് , നോ ബോൾ ഫ്രീ ഹിറ്റ് മുതലായവ ഉണ്ടായിരിക്കുന്നതാണ്
9) കൃത്യമായ കാര്യകാരണമില്ലാതെ ബാറ്റ്സ്മാൻ ഡിക്ലയർ ചെയ്യുന്നത് അനുവദനീയമല്ല
10) മാച്ച് ടൈ ആകുന്ന സാഹചര്യത്തിൽ സൂപ്പർ ഓവർ നടത്തുന്നതായിരിക്കും. അതിലും ടൈ ആയാൽ ടോസിങ്ങിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നതാണ്
11) ജേഴ്‌സി, ലോവർ (ട്രാക്ക് പാന്റ് ), ഷൂ എന്നിവ നിർബന്ധമായിരിക്കും
12) ലെഗ് സൈഡിലെ മണ്ണിന്റെ മുകളിൽ ഒരു റൺ ഡിക്ലയർ ആയിരിക്കും , മണ്ണിന്റെ മുകളിൽ കയറി ക്യാച്ച് ചെയ്താൽ ഔട്ട് അല്ല . അതുപൊലെ ലെഗ് സൈഡിലെ മരത്തിൽ തട്ടി deviate ആയാൽ ക്യാച്ച് അല്ല, ഇലയിൽ തട്ടി deviate ആകാതെ വന്നാൽ ക്യാച്ച് ആണ് എന്നിരുന്നാലും അതിലെ അന്തിമ തീരുമാനം അമ്പയറിന്റെ ആയിരിക്കും