ഓണം ടൂർണമെൻറ്
ശ്രദ്ധിക്കുക...
1. ഈ വരുന്ന ഞായർ കൃത്യം രണ്ട് 30 ന് ആദ്യ കളി ആരംഭിക്കും. എല്ലാവരും രണ്ടു മുപ്പതിന് മുമ്പായിട്ട് ഗ്രൗണ്ടിൽ എത്തണം.2.30 ന് ആയിരിക്കും ഫിക്സ്ചർ ഇടുക. 2.35ന് തന്നെ ടോസ് ഇട്ട് ആദ്യ കളി ആരംഭിക്കും. ടീം അംഗങ്ങളെ കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്തിക്കാൻ 3 ക്യാപ്റ്റൻമാരും പ്രത്യേകം ശ്രദ്ധിക്കുക.
2. ഒരു പ്ലെയറിന് 50 രൂപ ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ഫീസ് നൽകാത്ത പ്ലെയറിനെ കളിക്കാൻ അനുവദിക്കുന്നതല്ല.
3. ഒരു ടീമിൽ 9 പേരായിരിക്കും. പരമാവധി രണ്ടിൽ കൂടുതൽ സബ്ബിനെ അനുവദിക്കുന്നതല്ല
4. ആദ്യ റൗണ്ട് ആറ് ഓവർ കളിയായിരിക്കും. അടുത്ത റൗണ്ട് സമയം അനുസരിച്ച് ഓവർ ക്രമീകരിക്കും
5. ആറ് ഓവറിൽ ഒരാൾക്ക് പരമാവധി ഒരു ഓവർ മാത്രമേ ഉണ്ടാകൂ.
6. കളിയില്ലാതെ കയറിയിരിക്കുന്ന ടീമിൽ നിന്ന് രണ്ടുപേർ അമ്പയർ നിൽക്കണം. ബാക്കി അംഗങ്ങൾ ബോൾ എടുക്കാൻ വേണ്ടി രണ്ട് ഭാഗത്തായി നിൽക്കേണ്ടതാണ്. ബാറ്റിംഗ് ടീം അംഗങ്ങൾ പുറകിൽ പോകുന്ന ബോള് എടുക്കാനും ശ്രദ്ധിക്കുക.
7. അമ്പയർ എടുക്കുന്ന തീരുമാനത്തിൽ തൃപ്തരാകുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്യാപ്റ്റന്മാർ മാത്രം അമ്പയറോട് സംസാരിക്കുക. അമ്പയർ കോഴ്സ് പഠിച്ച ആരും ഇല്ല എന്ന് ദയവായി ഓർക്കുക. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.
8. ഫൈനലിൽ വരാത്ത ടീം ഫൈനൽ തീരുന്നതിനു മുമ്പ് പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ക്യാപ്റ്റൻ അത് പ്രത്യേകം ശ്രദ്ധിക്കണം.