Organiser's Detail
Tournament's Detail
DATES
26-Apr-25 to 27-Apr-25
LOCATIONS
Talipparamba - Vellikkeel
Talipparamba - Vellikkeel
Other Details
*വെള്ളിക്കീൽ പ്രീമിയർ ലീഗ് സീസൺ 6, 2025*
*നിയമങ്ങളും ചട്ടങ്ങളും*
1. മത്സരം പത്ത് ഓവർ വീതം ആയിരിക്കും. 10 ഓവർ തികയ്ക്കാൻ ഒരു ടീമിന് നല്കുന്ന പരമാവധി സമയം 40 മിനിറ്റായിരിക്കും.
2. 40 മിനിറ്റിൽ കൂടുതൽ എടുത്താൻ എതിർ ടീമിന് പവർപ്ലേ അനുവദിക്കുന്നതാണ്
3. മത്സരം തുടങ്ങി രണ്ടോവർ കഴിഞ്ഞ് വരുന്ന കളിക്കാരെ ആ കളിയിൽ കളിപ്പിക്കാൻ അനുവദിക്കുകയില്ല (മുൻകൂട്ടി ഇളവ് നൽകിയവർക്ക് ഒഴികെ )
4. ഒരു ബൗളർക്ക് മാക്സിമം 2 ഓവർ മാത്രമായിരിക്കും.
5. ഫ്രീഹിറ്റ് ഉണ്ടായിരിക്കുന്നതല്ല.
6. ബൈ, ലെഗ് ബൈ ഉണ്ടായിരിക്കുന്നില്ല
7. ബൗളർ സൈഡ് മാറുമ്പോൾ മാത്രം അമ്പയറോട് പറയണം,പറയാത്ത പക്ഷം നോബോൾ അനുവദിക്കും.
8. ആദ്യത്തെ മൂന്ന് ഓവർ പവർപ്ലേ ആയിരിക്കുന്നതാണ്. ഔട്ട് ഫീൽഡ് 4 പേരും , പവർ പ്ലെയ്ക്ക് ശേഷം ഔട്ട് ഫീൽഡ് 6 പേരെയും ഉപയോഗിക്കണം.
9. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും.
10. പുറകു വശത്ത് മാക്സിമം ഒരു റണ്ണ് ഓടിയെടുക്കാം, രണ്ടാം റണ്ണിന് ശ്രമിച്ച് റണൗട്ട് ആവുകയാണെങ്കിൽ ബാറ്റ്സ്മാൻ ഔട്ടായി പ്രഖ്യാപിക്കും .അത് പോലെ..... ഓവർ ത്രോ പുറകു വശത്തേക്ക് പോകുകയാണെങ്കിൽ പരമാവധി 5 റൺസ് വരെ ഓടിയെടുക്കാം.
11. പന്ത് ബൗണ്ടറി ലൈനിൻ്റെ സമീ പത്തുള്ള മരത്തിൽ കൊണ്ടാൽ അത് ബൗണ്ടറിയായി പരിഗണിക്കും.അതിന് പുറകിലൂടെ ബൗണ്ടറി കടന്നാൽ ഒരു റൺസും ഓവർ ത്രോയിൽ ആണെങ്കിൽ ബൗണ്ടറി ആയും പരിഗണിക്കും.
12. അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും സംശയകരമായ കാര്യമുണ്ടായാൽ ടൂർണമെന്റ് കമ്മറ്റി യുമായി.. ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കും...
13. എന്ത് സംശയം ഉണ്ടെങ്കിലും തർക്കം ഉണ്ടെങ്കിലും ക്യാപ്റ്റന് മാത്രമേ ഗ്രൗണ്ടിൽ പ്രവേശിച്ചു അമ്പയരോട് കാര്യങ്ങൾ സംസാരിക്കാനുള്ള അവകാശം ഉള്ളൂ..... ഒരു കാരണവശാലും ടീം അംഗങ്ങൾ ഗ്രൗണ്ടിൽ പ്രവേശിക്കാനോ തർക്കത്തിൽ ഏർപ്പെടാനോ അനുവദിക്കുന്നതല്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കളിയിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള ശക്തമായ നടപടി എടുക്കുന്നതായിരിക്കും.
14.ഫിക്സചർ പ്രകാരം മത്സരം കൃത്യ സമയത്ത് നടക്കും. സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാവരും സഹകരിക്കുക.
15. മത്സരത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം VPL കമ്മിറ്റിക്കായിരിക്കും......വേണ്ട മാറ്റങ്ങൾ വരുത്താനും ഓവർ ചുരുക്കുന്നത് അടക്കമുള്ള തീരുമാനം മാറ്റാനുള്ള അധികാരം കമ്മിറ്റിക്കായിരിക്കും.
..........