test
player picture
MML SEASON 02
Mattannur5142 Views
05-03-2025 to 05-04-2025
  • 19Total Matches
  • 6Total Teams

Organiser's Detail

Tournament's Detail

NAME

MML SEASON 02

DATES

05-Mar-25 to 05-Apr-25

LOCATIONS

Mattannur - Modakkandy Ground

BALL TYPE

TENNIS

Other Details

RULES

1.6 ടീമുകൾ ഉള്ള ലീഗിൽ ഒരു ടീമിനു 5 മാച്ച് ഗ്രൂപ്പ് Stage ൽ ഉണ്ടായിരിക്കുന്നതാണ്.

2.MML season 02 ലെ ഒരു ടീമിൽ മിനിമം 07 ഉം Maximum 11 ഉം Players ഉണ്ടായിരിക്കണം.

3.10 ഓവർ വീതം ഉള്ള മത്സരത്തിൽ 05 Bowlers നെ മിനിമം ഉപയോഗിക്കണം.

4.ഒരു കളിയിലെ 2  innings ലെയും ആദ്യ ഓവർ ന്യൂ ബോൾ കൊണ്ട് ആയിരിക്കും.

5.ബൈ, ലെഗ് ബൈ എന്നിവ ഉണ്ടായിരിക്കുന്നത് അല്ല. ഡിക്ലർഡ് ഏറിയിൽ Batനു തട്ടി ബോൾ      ( കീപ്പറിന്റെ കയ്യിൽ തട്ടി പോയാലും)  പോയാൽ 01 റൺ ആണ്.

6.ഓവർ ത്രോ ഡിക്ലർഡ് ഏറിയാൽ പോയാൽ    ഓടിയ റണ്ണിന്റെ കൂടെ 2 അധിക റൺ  ബാറ്റിങ് ടീമിനു ലഭിക്കുന്നത് ആണ്.

7.ഫിൽഡിങ് ഇടയിൽ ഫിൽടറുടെ കൈയ്യിൽ തട്ടി പന്ത് ഡിക്ലർഡ് ഏരിയയിൽ പോയാൽ പരമാവധി 5 റൺ വരെ ബാറ്റിങ് ടീമിനു ഓടി എടുക്കാവുന്നത്  ആണ് .

8.കീപ്പറുടെ കയ്യിൽ തട്ടി ഡിക്ലർഡ് ഏരിയിൽ പന്ത് പോയാൽ 1 റൺ ലഭിക്കും.

9.Bowler ഓവറിനിടയിലെ സൈഡ് ചെയ്ച് Umpire നോട് report .ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം Bowl No Ball ആയി കണക്കാക്കും.

10.അമ്പയർ ഒരു Overലെ 2 Ball ആക്ക്ഷൻ ത്രോ വിളിച്ചാൽ പിന്നെ ആ Bowler ക്ക് ആ മാച്ചിൽ Bowl ചെയ്യാൻ സാധിക്കില്ല.

11.Concrete Pitch ൻ്റെ side Line നു വെളിയിൽ എറിയുന്ന പന്തുകൾ No ball  ആയി കണക്കാക്കും.

12.ബാറ്റ് ചെയ്ച് അമ്പയറിനെ Inform ചെയ്യേണ്ടതാണ്.

13.കളിച്ചു കൊണ്ടിരിക്കെ ബോൾ പൊട്ടി അത് ക്യാച്ച് ആവുകയാണെങ്കിൽ ആ ഡെലിവറി ഡെഡ് ബോൾ ആയി കണക്കാക്കും. അല്ലാത്ത എല്ലാ സാഹചര്യത്തിലും ആ ബോൾ ലീഗൽ ഡെലിവറി ആയി കണക്കാക്കും.

14.ഏതെങ്കിലും കാരണവശാൽ scoring App work ചെയാതെ ആയാൽ മാന്വൽ ആയിട്ട് Run Rate കണക്കാക്കുന്നത് ആയിരിക്കും.

15.Group Stage ലെ മത്സരങ്ങളോ KNOCK OUT മത്സരങ്ങളോ സമനിലയിൽ അവസാനിച്ചാൽ  SUPER OVER  ലൂടെ വിജയിയെ തിരുമാനിക്കുന്നതാണ്.

16.മാച്ച് തുടങ്ങി 2മത്തെ  ഓവർ ആദ്യ ball എറിഞ്ഞു കഴിഞ്ഞാൽ പിന്നെ വരുന്ന Player നെ കളിക്കാൻ സാധിക്കുകയില്ല.. മിനിമം 7 പ്ലെയർ ഒരു ടീമിൽ ഇല്ല എങ്കിൽ മാച്ച് വാക്കോവറിലൂടെ എതിർ ടീം വിജയിച്ചതായി പ്രഖ്യാപിക്കുന്നതായിരിക്കും. വാകോവർ മാർജിൻ 25 റൺസ്.

17.0645 ന്  മുൻപ് റിപ്പോർട്ട്‌ ചെയ്യാത്ത പ്ലയേഴ്‌സിന് 20₹ ഫൈൻ നൽകി കളിക്കാവുന്നതാണ്.

18.കളിക്കാൻ വരുന്ന players ലിസ്റ്റ് തലേന്ന് രാത്രി ക്യാപ്റ്റൻ അയച്ചു തരേണ്ടതാണ്. ലിസ്റ്റിൽ പേര് നൽകിയ പ്ലയേഴ്‌സ് കളിക്കാൻ വരാത്ത പക്ഷം 50₹ ഫൈൻ നൽകേണ്ടതാണ്.ലിസ്റ്റിൽ പേര് തരാത്ത player കളിക്കാൻ വരുന്ന പക്ഷം 20₹ ഫൈൻ നൽകേണ്ടതാണ്

19.2 ടീമുകളും റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ആ മാച്ച് Cancel ആയതായി  കണക്കാക്കുകയും 2 ടീമിൽ നിന്നും 100₹ വീതം ഫൈൻ ഈടാക്കുന്നതായിരിക്കും. റിപ്പോർട്ട് Time കഴിഞ്ഞ് പരമാവധി 15 min മാത്രമേ walk over നൽകുന്നതിന് വേണ്ടി wait ചെയ്യുകയുള്ളൂ.

20.ഗ്രൂപ്പ് stage ൽ മിനിമം 2 മാച്ചെങ്കിലും കളിക്കാത്ത പ്ലെയറിനെ ഫൈനലിൽ കളിപ്പിക്കുന്നതായിരിക്കില്ല.

21.ടീമിലെ എല്ലാ പ്ലെയർസിനും അവസരം നൽകുവാൻ ഉള്ള ഉത്തരവാദിത്വം അതാത് ടീമിന്റെ ക്യാപ്റ്റൻ മാർക്ക് മാത്രം ആയിരിക്കും.

22.Fielder നെ substitute ചെയ്യുമ്പോൾ Umpire നെ അറിയിക്കേണ്ടതാണ്.അല്ലെങ്കിൽ അത് No ball ആയി കണക്കാക്കും.

23.ഡിക്ലർട്ട് ഏരിയയിൽ നിന്നും catch ചെയ്താൽ അത് out ആയിരിക്കും.

24.സ്പോർട്ട്സ് കിറ്റ് – ട്രാക്ക് പാന്റ് ,ടി-ഷർട്ട് ,ഷൂസ്, എന്നിവ ധരിക്കാത്ത പ്ലെയേഴ്സിനെ കളിക്കാൻ അനുവദിക്കുകയില്ല.

25.കീപ്പറെ മാറ്റുന്നത് Umpire നെ അറിയിക്കേണ്ടത് ആണ്. അല്ലാത്ത പക്ഷം ആ Ball Noball ആയി കണക്കാക്കും.എന്നാൽ കീപ്പറുടെ Position change Report ചെയ്യേണ്ടതില്ല.

26.എല്ലാ ടീമും കളിയിൽ ടീമിൽ നിന്നും ഒരു പ്ലായറെ അമ്പിയറായിട്ട് എത്തിക്കണം. അമ്പിയർ late ആയി റിപ്പോർട്ട്‌ ചെയ്യുന്ന പക്ഷം  20₹ ഫൈൻ നൽകേണ്ടതാണ്. അമ്പിയർ വരാത്ത പക്ഷം ടീം  50₹ ഫൈൻ നൽകേണ്ടതാണ്.

27.കിറ്റ് കൊണ്ടുവരാൻ നിശ്ചയിച്ച ടീം കിറ്റ് ലേറ്റായി എത്തിക്കുന്ന പക്ഷം 20₹ നൽകേണ്ടതാണ്. കിറ്റ് എത്തിക്കാതിരിക്കുന്ന പക്ഷം 50₹ നൽകേണ്ടതാണ്.

28.ഫെബ്രുവരി 28 ന് മുൻപ് രജിസ്റ്റർ ചെയ്ത 30 പേരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 2 പ്ലയെറിന് 10 kg വീതം അരി നൽകുന്നതാണ്.

29. ലീഗ് മത്സരങ്ങളിലെ ആദ്യ മൂന്ന് മത്സരങ്ങൾ ONE DOWN ROTATION നും പിന്നീടുള്ള 4/5/  മത്സരങ്ങൾ വീണ്ടും തുടക്കം മുതൽ ONE DOWN ROTATION തുടരുന്നതുമായിരിക്കും.

30.കമ്മിറ്റി മേൽ പറഞ്ഞ നിയമങ്ങൾ നിർബന്ധമായും ടീമുകൾ പാലിക്കേണ്ടത് ആണ്. എന്തെങ്കിലും കാരണവശാൽ Rules Follow ചെയ്യാതെ വന്നാൽ ആ ടീം ടൂർണമെന്റിൽ നിന്നും Disqualify ചെയ്യപ്പെടുന്നത് ആകും.

31.ആവശ്യമെങ്കിൽ Rules ൽ മാറ്റം വരുത്തുവാൻ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നത് ആണ്.

32.

?0640 Reporting time

?0645 Toss

?0650 Starting

?0645 ശേഷം 20₹ Fine ആണ്.

Score all your matches for FREE!
© CricHeroes Pvt Ltd. All rights reserved. CIN U72901GJ2016PTC092938